Asian Metro News

ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയ്‌ക്കൊപ്പം ജർമനിയും

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയ്‌ക്കൊപ്പം ജർമനിയും

ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയ്‌ക്കൊപ്പം ജർമനിയും
November 03
06:46 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി.

2021 മുതലാണ് ജ‌ര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ ജര്‍മന്‍ നാവികസേനയുടെ സാന്നിധ്യം നിയമങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ജര്‍മന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
‘ പ്രദേശത്ത് ജര്‍മനി അതിന്റെ പദവി അടയാളപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അടുത്തവര്‍ഷത്തോടെ യുദ്ധക്കപ്പല്‍ വിന്യസിക്കാനാകുമെന്നാണ് കരുതുന്നത്. അടുത്തവ‌ര്‍ഷം ഈ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബഡ്ജറ്റ് പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കും. 2020ല്‍ കൊവിഡ് ഞങ്ങളുടെ ബഡ്ജറ്റിനെ താറുമാറിലാക്കി. ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ജര്‍മനിയുടെ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുക എന്നുളളതാണ് തന്റെ ലക്ഷ്യം’- ജര്‍മന്‍ പ്രതിരോധമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment