കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധിമുക്കിൽ പുതുക്കി പണിഞ്ഞ ഇന്ദിരാ സ്മൃതി മണ്ഡപം ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ഭരണാധികാരികൾ ഒരാളായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി എന്ന് എംപി അഭിപ്രായപെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേഷ് മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ P.ഹരികുമാർ, O.രാജൻ, ,ഇഞ്ചക്കാട് നന്ദകുമാർ, V. ഫിലിപ്പ്, M.അമീർ, .രാജൻ ബാബു ,R.രശ്മി,ഷിജു പടിഞ്ഞാറ്റിൻകര,KJ. അലക്സ്, മൈലം ഗണേഷ്, മധുസൂദനൻ നായർ, KV.സുരേഷ്, ജിബിൻ കൊച്ചഴികം K.B.ഫിറോസ് എന്നിവരും സംസാരിച്ചു
