കൊട്ടാരക്കര : കാർഷിക പൊതു സംഭരണ – വിതരണ ശൃംഖല തകർത്തു ഭാരതത്തിലെ കാർഷിക മേഖല സ്വാകാര്യ കുത്തക കമ്പനികൾക്ക് അടിയറവ് വയ്ക്കുന്ന കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ്സ് (എം) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി നിൽപ്പ് സമരം നടത്തി. ചെറുകിട കർഷകരെ ദ്രോഹിക്കുന്നതാണ് പുതിയ കാർഷിക നയമെന്ന് യോഗം ആരോപിച്ചു. കർഷകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കർഷക ക്ഷേമനിധി ബോർഡ് രൂപികരിച്ചു 60 വയസ്സ് പൂർത്തിയായ കർഷകർക്ക് 10000 /- രൂപ വരെ പെൻഷൻ നൽകാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ എ . ലേവിയച്ചൻ അത്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി. മുരുകദാസൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ മാത്യു സാം, അഡ്വ. അജു മാത്യു പണിക്കർ, ധനേഷ് കുമാർ, കോശി മാമ്പറ, രാജൻ ചൊവ്വള്ളൂർ, ജയൻ ഇടയ്ക്കിടം, അർച്ചന എന്നിവർ പ്രസംഗിച്ചു.
