Asian Metro News

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താൽക്കാലികമായി ഹൈക്കോടതി നിർത്തിവെച്ചു

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താൽക്കാലികമായി ഹൈക്കോടതി നിർത്തിവെച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താൽക്കാലികമായി ഹൈക്കോടതി നിർത്തിവെച്ചു
November 02
07:22 2020

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും ഇരയാക്കപ്പെട്ട നടിയും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം ആറുവരെ നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

മുഖ്യസാക്ഷികളിലൊരാളിന്റെയും ഇരയാക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തിയതില്‍ അടക്കം വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.നേരത്തെ സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹർജിയിലും വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടിയും സര്‍ക്കാരും ഹരജിയില്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതിയില്‍ നടി നല്‍കിയ ഹർജിയിൽ ആരോപിച്ചിരുന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

കോടതി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രതിഷേധം ഉയര്‍ത്തിയിട്ടും ഇരയാക്കപ്പെട്ട നടിക്കെതിരായ ആക്ഷേപകരമായ ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ തടയാന്‍ വിചാരണക്കോടതി ഇടപ്പെട്ടില്ലെന്ന് നടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ പറഞ്ഞു. ഇരയെ തുടര്‍ച്ചയായി ഒൻപതു ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരത്തിന് വിധേയമാക്കിയത്. ഇര നേരിട്ട മറ്റൊരു അഗ്നിപരീക്ഷയായിരുന്നു ഇതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.വിചാരണ ജഡ്ജി പക്ഷാപാതപരമായി പെരുമാറിയെന്നാണോ പറയുന്നതെന്ന് കോടതി വാദത്തിനിടയില്‍ വാക്കാല്‍ ചോദിച്ചു.

ഇത്തരത്തില്‍ വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ ജഡ്ജിയോട് ഹൈക്കോടതി റിപോര്‍ട് തേടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.നിലവിലെ വിചാരണക്കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയെബാധിക്കില്ല.വിചാരണക്കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂട്ടറും തര്‍ക്കമുന്നയിച്ച സാഹചര്യത്തില്‍ ഈ കോടതിയില്‍ വിചാരണ തുടരരുതെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്ന് കോടതി ഹർജ്ജി വീണ്ടും പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റുകയും അതുവരെ വിചാരണ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നുA.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment