ആന്റി ഷിപ്പ് മിസൈൽ; ഇന്ത്യ പരീക്ഷണം വിജയകരമാക്കി

ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങളുടെ കപ്പലുകളെ തകര്‍ക്കാവുന്ന ആന്റി ഷിപ്പ് മിസൈല്‍ (എ.എസ്.എച്ച്.എം) ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ഇന്ത്യ വിജയകരമായി പരീക്ഷിക്കുകയുണ്ടായി. ഐഎന്‍എസ് കോറ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക കപ്പലില്‍ കൃത്യമായി മിസൈല്‍ പതിച്ചെന്ന് നാവികസേന അധികൃതര്‍ പറയുകയുണ്ടായി. പ്രത്യേക കപ്പല്‍ പൂര്‍ണമായും നശിച്ചു.
കുറച്ച് നാള് മുന്‍പും ആന്റി ഷിപ്പ് മിസൈല്‍ പരീക്ഷണം ഇന്ത്യ നടത്തുകയുണ്ടായിരുന്നു. ഐഎന്‍എസ് പ്രഫലില്‍ നിന്നാണ് മിസൈല്‍ അന്ന് പരീക്ഷിച്ചത്. കൃത്യമായി ലക്ഷ്യസ്ഥാനത്ത് അതിവേഗം മിസൈല്‍ പതിച്ചു. അറേബ്യന്‍ കടലിലാണ് ആ പരീക്ഷണം നടത്തുകയുണ്ടായത്.
മിസൈല്‍ മാത്രമല്ല അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ സാധിക്കുന്ന യുദ്ധകപ്പലായ ഐഎന്‍എസ് കവരത്തിയും ഇന്ത്യ പുറത്തിറക്കിയിരുന്നത്. കരസേന മേധാവി എം.എം നരവനേയാണ് കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടെത്താനും കൃത്യമായ നശിപ്പിക്കാനും ഐഎന്‍എസ് കവരത്തിക്ക് കഴിയുമെന്ന് നാവികസേന അറിയിച്ചു. ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിവുളളവയാണ് ഇവ. മുന്‍പ് ഐ.എന്‍.എസ് പ്രബല്‍ യുദ്ധകപ്പലില്‍ നിന്ന് റഷ്യന്‍ നിര്‍മ്മിത കെ.എച്ച്-35 ‘ഉറാന്’ മിസൈലുകളും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഡീകമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ് ഗോദാവരി യുദ്ധകപ്പിലിനെയാണ് അന്ന് ഉറാന് മിലൈലുകള് തകര്‍ത്തത്.
There are no comments at the moment, do you want to add one?
Write a comment