ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; മൂന്ന് പേർ മരിച്ചു

October 29
12:15
2020
കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രഞ്ച് നഗരമായ നെെസില് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേര് കുത്തേറ്റ് മരിച്ചതായും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. സംഭവം വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ട്വീറ്റ് ചെയ്തു.
നഗരത്തിലെ ചര്‍ച്ചിന് സമീപമാണ് ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും അക്രമിയെ പിടികൂടിയതായും മേയര്‍ ക്രിസ്റ്റീന്‍ എസ്ട്രോസി ട്വിറ്ററില്‍ അറിയിച്ചു. ഫ്രാന്‍സിലെ ഭീകരവിരുദ്ധ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment