എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു . ഇതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കോടതി ജാമ്യം തള്ളി മിനിറ്റുകൾക്കകമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ശിവശങ്കറിന് ജാമ്യം നല്കിയാല് അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസും ഇഡിയും കോടതിയില്‍ വ്യക്തമാക്കി. രണ്ട് അന്വേഷണ ഏജന്‍സികളുടെയും വാദം അംഗീകരിച്ച ഹൈക്കോടതി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാമെന്ന് അംഗീകരിച്ചു. ശിവശങ്കറിനെ നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നും കോടതി അറിയിച്ചു.
സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശിവശങ്കര്‍ . ഇവിടെ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
There are no comments at the moment, do you want to add one?
Write a comment