വയനാട് / കണിയാമ്പറ്റ : പച്ചിലക്കാട് – പടിക്കം വയൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഇസ്മായിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.പടിക്കം വയൽ കോളനി നിവാസികളടക്കം നൂറിൽ പരം കുടുംബങ്ങൾ റോഡിൻ്റെ ഗുണഭോക്താക്കളാണ്.വാർഡ് മെമ്പർ ഇബ്രാഹീം കേളോത്ത് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൺവീനർ നെല്ലോളി കുഞ്ഞമ്മദ്. കാട്ടി ഗഫൂർ.സി.യൂനുസ്. ജൗഹർ പുതിയാണ്ടി.ഇസ്മായിൽ മുതിര. ഹാരിസ് മാട്ടായി,പെരിങ്ങോളൻ സലീം,കെ.അൻസിഖ്.കെ.സി. നജീം.അബൂബക്കർ സവാൻ, കെ.ലിജു സംസാരിച്ചു.
