മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

ന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.
1983 ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ടീം ക്യാപ്റ്റനാണ് കപില്‍ ദേവ്.
ഡൽഹിയിൽ ആശുപത്രിയില്‍ അദ്ദേഹം ആന്ജിയോപ്ലാസ്റ്റിന് വിധേയനായതായും ആന്ജിയോപ്ലാസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
61 കാരനായ കപില്‍ ദേവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പര്യായമാണ്. ഫൈനലില്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് 1983 ലെ ലോകകപ്പ് നേടിക്കൊണ്ട് ഇന്ത്യയെ ലോകത്തിനു മുന്നില്‍ ഉയര്‍ത്താന്‍ കപിലിന് കഴിഞ്ഞു. 16 വര്‍ഷം നീണ്ട കരിയറില്‍, 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് സമകാലികരായ ഇമ്രാന് ഖാന്, ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാഡ്ലി എന്നിവര്‍ക്കൊപ്പം ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
There are no comments at the moment, do you want to add one?
Write a comment