കളമശേരി മെഡി. കോളജിലെ കോവിഡ് രോഗിയുടെ മരണം; ആശുപത്രി അധികൃതരുടെ മൊഴിയെടുത്തു

October 23
09:54
2020
കൊച്ചി : കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആശുപത്രി അധികൃതരുടെ മൊഴിയെടുത്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരീസിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കളമശേരി സിഐ പി.ആര്. സന്തോഷാണ് ആശുപത്രി സുപ്രണ്ട് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഹാരീസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും മൊഴി ശേഖരിക്കും.
There are no comments at the moment, do you want to add one?
Write a comment