ഭോപ്പാല്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലി നിയന്ത്രിച്ചുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചു. ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലി നിയന്ത്രിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. രണ്ട് ബിജെപി സ്ഥാനാര്‍ഥികളും ഇതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
28 സീറ്റുകളിലാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്‍പത് ജില്ലകളില്‍ തെരഞ്ഞടുപ്പ് റാലിക്ക് അനുമതി നല്‍കേണ്ടെന്നാണ് ഹൈക്കോടതി, ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രീയയില്‍ കോടതി ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണെന്നും സ്ഥാനാര്‍ഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും കമ്മീഷന് വ്യക്തമാക്കി.
