ന്യൂഡല്‍ഹി : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്. മനുഷ്യരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്കി. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടി ഈ മാസം രണ്ടിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡിസിജിഐക്ക് അപേക്ഷ നല്‍കിയിരുന്നു.
10 സംസ്ഥാനങ്ങളിലായി ഡല്‍ഹി, മുംബൈ, പാറ്റ്ന, ലക്നോ അടക്കം 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടെയാണു ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്. 18 വയസും അതിനും മുകളിലും പ്രായമുള്ള 28,500 പേരിലാണ് പഠനം നടത്തിയതെന്ന് കമ്പനി പറയുന്നു.
