കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശിവങ്കറിന്റെ ഈ നീക്കം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും ജാമ്യ ഹര്‍ജിയില്‍ ശിവശങ്കര്‍ വ്യക്തമാക്കി.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എന്‍ഐഎ, കോടതിയില്‍ എതിര്‍ക്കും. ഇത് സംബന്ധിച്ച് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അറസ്റ്റിന് ആവശ്യം വരികയാണെങ്കില്‍ അതിന് തടസമുണ്ടാകരുതെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടും.