Asian Metro News

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം
October 21
15:20 2020

കോവിഡ് പ്രതിരോധം –
ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

ആർത്രോ സ്കോപിക് സർജറി യൂണിറ്റ്, ഐ.സി.യു വെൻ്റിലേറ്റർ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം.
ജില്ലാ ആശുപത്രിയിലെ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്.കോവിഡ് മഹാമാരി
ക്കെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മികച്ചതാണ്. മുൻനിരയിൽ അണിനിരക്കുന്ന ഡോക്ടർമാർ അടക്കമുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥമായ സേവനമാണ് നൽകുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന തായി രാഹുൽ ഗാന്ധി എം.പി പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി നിർവ്വഹിച്ചു.
ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാൽ എം.പി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി നസീമ, വൈസ് പ്രസിഡൻ്റ് എ. പ്രഭാകരൻ, പി.കെ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ ആശുപത്രിയിൽ ആർത്രോ സ്കോപിക് സർജറി യൂണിറ്റും ഐ.സി.യു വെൻ്റിലേറ്ററും സ്ഥാപിച്ചത്. ആർത്രോ സ്കോപിക് സർജറി യൂണിറ്റിനായി 26.5 ലക്ഷം രൂപയും ഐ.സി.യു വെൻ്റിലേറ്ററിനായി 11.2 ലക്ഷവുമാണ് ചെലവിട്ടത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment