കൊച്ചി : നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു . ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് . കൂടാതെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.
