റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊല്ലം/കൊട്ടിയം : കൊട്ടിയത്ത് പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദിന് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്, അസറുദീന്റെയും അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്ക് കൊല്ലം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത്. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. നടി ഉള്‍പ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.
There are no comments at the moment, do you want to add one?
Write a comment