തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കുറവന്‍ കോണത്തുളള കാനറ ബാങ്കിന്റെ എടിഎമ്മിലാണ് തട്ടിപ്പ് നടന്നത്. ബ്രാഞ്ച് മാനേജര്‍ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എത്ര പണം നഷ്ടമായി എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്ര തുക നഷ്ടപ്പെട്ടു എന്നും ഏതെല്ലാം അക്കൗണ്ടുടമകളുടെ പണമാണ് നഷ്ടമായത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിച്ച് വരുന്നത്.
സമാനമായ തട്ടിപ്പ് മറ്റു എടിഎമ്മുകളില്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.ബാലന്‍സ് എത്രയാണെന്ന് അറിയാത്തവിധം ഹൈടെക്ക് രീതിയിലാണ് തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേര് സംശയാസ്പദമായ രീതിയില്‍ എടിഎമ്മില്‍ നില്‍ക്കുന്നതാണ് ബ്രാഞ്ച് മാനേജരെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പ്രേരിപ്പിച്ചത്.
ഇവര്‍ എടിഎമ്മില്‍ നിന്ന് പണം കവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.