Asian Metro News

വാള് കൊണ്ട് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വാള് കൊണ്ട് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

വാള് കൊണ്ട് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
October 17
11:54 2020

തെന്മല : ഇടമൺ വില്ലേജിൽ ആമക്കുളം പറങ്കിമാംവിള വീട്ടിൽ യുസഫ് മകൻ 45 വയസുള്ള ഷാനേയും ടിയാന്റെ 12 വയസുള്ള മകനേയും പരാതിക്കാരന്റെ ജേഷ്ഠന്റെ മകനേയും വാള് കൊണ്ട് തലക്ക് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.
ഇടമൺ വില്ലേജിൽ ആമക്കുളം എന്ന സ്ഥലത്ത് പറങ്കിമാംവിള വീട്ടിൽ ഷാനവാസ്(36), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ പൈങ്കിളി എന്ന് വിളിക്കുന്ന ഷറഫുദ്ദീൻ(37), ഇടമൺ റെയിവെ സ്റ്റേഷന് സമീപം പറങ്കിമാംവിള വീട്ടിൽ വാവ എന്ന് വിളിക്കുന്ന സജയ്ഖാൻ(25), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ നിജാം എന്ന് വിളിക്കുന്ന നിജാമുദ്ദീൻ(25), ഇടമൺ റെയിവെ സ്റ്റേഷന് സമീപംകനാൽ പുറമ്പോക്കിൽ ജോൺ എന്ന് വിളിക്കുന്ന അനീഷ്(30), ഇടമൺ വാഴവിള എന്ന സ്ഥലത്ത് സുജവിലാസം വീട്ടിൽ അഭിലാഷ്(41) എന്നിവരെ തെന്മല സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. 30.08.2020 തീയതി രാത്രി 8 മണിയോടുകൂടിയാണ് സംഭവം. ഒന്നാം പ്രതിക്കെതിരെ പുനലൂർ സ്റ്റേഷനിൽ പരാതിക്കാരൻ നൽകിയ പരാതിപ്രകാരം കേസെടുത്തതിലുള്ള മുൻവിരോധവും പ്രതികൾ മദ്യപിക്കാനുപയോ​ഗിച്ചുകൊണ്ടിരുന്ന വീട് പരാതിക്കാരൻ വാടകക്ക് എടുത്തതിലുള്ള വിരോധവുമാണ് അക്രമത്തിന് കാരണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment