തെന്മല : ഇടമൺ വില്ലേജിൽ ആമക്കുളം പറങ്കിമാംവിള വീട്ടിൽ യുസഫ് മകൻ 45 വയസുള്ള ഷാനേയും ടിയാന്റെ 12 വയസുള്ള മകനേയും പരാതിക്കാരന്റെ ജേഷ്ഠന്റെ മകനേയും വാള് കൊണ്ട് തലക്ക് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.
ഇടമൺ വില്ലേജിൽ ആമക്കുളം എന്ന സ്ഥലത്ത് പറങ്കിമാംവിള വീട്ടിൽ ഷാനവാസ്(36), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ പൈങ്കിളി എന്ന് വിളിക്കുന്ന ഷറഫുദ്ദീൻ(37), ഇടമൺ റെയിവെ സ്റ്റേഷന് സമീപം പറങ്കിമാംവിള വീട്ടിൽ വാവ എന്ന് വിളിക്കുന്ന സജയ്ഖാൻ(25), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ നിജാം എന്ന് വിളിക്കുന്ന നിജാമുദ്ദീൻ(25), ഇടമൺ റെയിവെ സ്റ്റേഷന് സമീപംകനാൽ പുറമ്പോക്കിൽ ജോൺ എന്ന് വിളിക്കുന്ന അനീഷ്(30), ഇടമൺ വാഴവിള എന്ന സ്ഥലത്ത് സുജവിലാസം വീട്ടിൽ അഭിലാഷ്(41) എന്നിവരെ തെന്മല സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. 30.08.2020 തീയതി രാത്രി 8 മണിയോടുകൂടിയാണ് സംഭവം. ഒന്നാം പ്രതിക്കെതിരെ പുനലൂർ സ്റ്റേഷനിൽ പരാതിക്കാരൻ നൽകിയ പരാതിപ്രകാരം കേസെടുത്തതിലുള്ള മുൻവിരോധവും പ്രതികൾ മദ്യപിക്കാനുപയോഗിച്ചുകൊണ്ടിരുന്ന വീട് പരാതിക്കാരൻ വാടകക്ക് എടുത്തതിലുള്ള വിരോധവുമാണ് അക്രമത്തിന് കാരണം.
