Asian Metro News

വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം
October 17
10:37 2020

വയനാട് : ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം വനം – മൃഗസംരക്ഷണം – ക്ഷീര വികസനം – മൃഗശാല വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.

മൃഗസംരക്ഷണ വകുപ്പിൽ സമഗ്രമായ മാറ്റം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം 24 മണിക്കൂറായി ഉയർത്തിയത്. ക്ഷീര കർഷകർക്ക് കൈത്താങ്ങാവാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളിൽ ക്ഷീര കർഷകർക്ക് നിരവധി ധനസഹായമാണ് സർക്കാർ നൽകിയിട്ടുണ്ട്. പ്രളയക്കെടുതി അനുഭവിച്ച കർഷകർക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ജില്ലകൾക്ക് പ്രത്യേക പരിഗണന നൽകി കൂടുതൽ പദ്ധതികളും ഈ മേഖലയിൽ ആവിഷ്കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിൽ സാങ്കേതിക വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും സംവിധാനത്തിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വകുപ്പിൽ സമഗ്രമായ പുന:സംഘടന ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പുതിയ സംരംഭകർക്ക് മേഖലയിലേക്ക് കടന്നു വരാൻ സഹായകമാകുന്ന തരത്തിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കർഷകർക്ക് 1000 കോഴികളെയും 20 പശുക്കളെയും വരെ വളർത്താൻ ഇനി മുതൽ ലൈസൻസ് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 27 വെറ്ററിനറി ക്ലിനിക്കുകളാണ് ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവിടങ്ങളിൽ ജീവനക്കാർ പ്രവർത്തിക്കുക. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും, ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും, രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുമാണ് ഷിഫ്റ്റ്.

ജില്ലയിൽ സുൽത്താൻ വെറ്ററിനറി പോളി ക്ലിനിക്കിൻ്റെ പദ്ധതി പ്രവർത്തന ഉദ്ഘാടനം ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി നിർവ്വഹിച്ചു. അൾട്രാ സൗണ്ട് സ്കാനറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലത ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. സി. ആരിഫ്, ഫീൽഡ് ഓഫീസർ ജെയിംസ് മാത്യൂ, നഗരസഭ ഡിവിഷൻ മെമ്പർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment