Asian Metro News

പിന്നാക്ക വികസന കോര്‍പ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

പിന്നാക്ക വികസന കോര്‍പ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

പിന്നാക്ക വികസന കോര്‍പ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
October 16
17:13 2020

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മാനന്തവാടി എം.വി.ജി. ആര്‍ക്കേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു . പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു .
റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായി.
സംസ്ഥാനത്ത് ഈ വർഷം 650 കോടി രൂപയുടെ വായ്പ പദ്ധതിയാണ് പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടിക ജാതി- പട്ടിക വർഗ- പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ കീഴിൽ പൂർത്തിയാക്കിയതും നിർമ്മാണം ആരംഭിക്കുന്നതുമായ 20 പദ്ധതികളുടെയും സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണ സമാപനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ അഭിമുഖ്യത്തിൽ 100 ദിവസം കൊണ്ട് 3060 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി സ്വയം തൊഴിൽ വായ്പകൾ നല്കുന്നു. ചരിത്ര പരമായ കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പിന്നോക്കം പോയ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി സർക്കാർ നടത്തി വരുന്ന ഇടപെടലുകളാണ് ഇവ. പ്രധാനമായും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിനുതകുന്ന പദ്ധതികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ ഇവയൊരുക്കുന്നതിന് അതീവ പ്രാധാന്യം നൽകി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാനന്തവാടിയിൽ നടന്ന ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗര സഭ ചെയർമാൻ വി. ആർ. പ്രവീജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. എൻ. പ്രഭാകരൻ, കെ.എസ്. ബി. സി. ഡി. സി. ഡയറക്ടർ ടി. കണ്ണൻ, എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ വിജയൻ, മാനന്തവാടി നഗര സഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ടി ബിജു, മാനന്തവാടി ഉപജില്ല ഓഫീസ് മാനേജർ ക്ലീറ്റസ്സ് ഡിസിൽവ, വാർഡ് കൗൺസിലർ അബ്ദുൽ റഷീദ് പടയൻ, കെ.എസ്. ബി. സി. ഡി. സി. സീനിയർ അസിസ്റ്റന്റ് ബിന്ദു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment