Asian Metro News

യൂട്യൂബ് ഇ-വ്യാപാര മേഖലയിലേക്ക്, വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

യൂട്യൂബ് ഇ-വ്യാപാര മേഖലയിലേക്ക്, വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം

യൂട്യൂബ് ഇ-വ്യാപാര മേഖലയിലേക്ക്, വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം
October 14
09:32 2020

ന്യൂയോര്‍ക്ക് : ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി.

പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോൾ യൂട്യൂബ് ഇ-വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു.

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു. സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം.

എന്നാല്‍ പതിവിനു വിപരീതമായി കോമഡി കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് ഉപയോക്താക്കളും കാഴ്ചക്കാരും വര്‍ദ്ധിച്ചു എന്നുള്ളതും മറ്റൊരു സത്യമാണ്.
ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിര്‍ത്താതെ അതിനെ ഇ-കൊമേഴ്‌സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്.

യുട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാക്കി നിര്‍ത്താതെ മറിച്ച്‌, പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവല്‍ക്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
ആമസോണിലെ പോലെയോ മറ്റ് ഇ-കൊമേഴ്‌സ് വ്യവസായങ്ങളുടെ രീതിയല്ല യൂട്യൂബ് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നത്.

വീഡിയോ സ്വീകാര്യതയോടൊപ്പം അതില്‍ പ്രതിപാദിക്കപ്പെടുന്ന വസ്തുക്കളുടെ വിപണനസാധ്യത കൂടി ഉള്‍പ്പെടുത്തുന്ന പുതിയ തന്ത്രമാണ് ആണ് യൂ ട്യൂബ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഈ പുതിയ പ്രവണതയെ സോഷ്യല്‍ കൊമേഴ്‌സ് എന്നാണ് യൂട്യൂബ് പേരിട്ട് വിളിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ യൂട്യൂബില്‍ ഒരു ഒരു മ്യൂസിക് ആല്‍ബം കാണുകയാണെങ്കില്‍, അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന കണ്ണടകള്‍ കൂളിംഗ് ഗ്ലാസുകള്‍ അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് വാങ്ങിക്കുവാന്‍ പിന്നീട് യൂട്യൂബ് വീഡിയോയില്‍ നിന്ന് പുറത്തിറങ്ങി ഗൂഗിളില്‍ തിരയേണ്ട ആവശ്യമില്ല.

യൂട്യൂബ് വീഡിയോ കാണുന്നതോടൊപ്പം യൂട്യൂബിന് അകത്തുനിന്ന് തന്നെ നിങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുക്കളെ ആളെ യൂട്യൂബ് വീഡിയോയുടെ ചുവട്ടില്‍ തന്നെ ലഭ്യമാകും.

അതായത് ഇത്തരം വസ്തുക്കളുടെ വിപണനത്തിന് പുറത്ത് കയറി സേര്‍ച്ച്‌ ചെയ്യുന്നതിനു പകരം യൂട്യൂബിന് അകത്തുനിന്ന് തന്നെ വിപണനസാധ്യത ഒരുക്കുന്നതാണ് പുതിയ തന്ത്രം .

ഈ പുതിയ രീതി അവലംബിക്കപ്പെട്ടാല്‍ യൂട്യൂബര്‍മാര്‍ക്കും വീഡിയോ സ്ഥിരമായിട്ട് പോസ്റ്റ് ചെയ്യുന്നവര്‍ക്കും വലിയ ഉപകാരങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്.

കാരണം നിലവിലുള്ള ഉള്ള പദ്ധതിപ്രകാരം യൂട്യൂബ് പരസ്യത്തിന് ഒരു ശതമാനം മാത്രമാണ് യൂട്യൂബ് നല്‍കിയിരുന്നത്. എന്നാല്‍ ഈ പുതിയ സംവിധാനം വഴി ക്ലിക്ക് ചെയ്തു പോവുകയാണെങ്കില്‍ നിലവിലുള്ള യൂട്യൂബ് ഒരു പരസ്യത്തിന് 30 ശതമാനം ലഭ്യമാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു വീഡിയോ വിപണന സൈറ്റിലേക്ക് കൂടുതലാളുകള്‍ കയറുകയാണെങ്കില്‍ ഇതില്‍ ഒരു പരസ്യത്തില്‍ നിന്ന് തന്നെ കൂടുതല്‍ വരുമാനം ലഭ്യമാകും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment