Asian Metro News

നാല് എക്സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

നാല് എക്സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നാല് എക്സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
October 13
07:36 2020

ഇടുക്കി : തങ്കമണി, ബദിയഡുക്ക, മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകള്‍ക്കും ഉടുമ്പഞ്ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിനും വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, എം എം മണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് നാല് കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരെ സംസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റും ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ഓഫീസുകള്‍ക്കും ആധുനികസംവിധാനങ്ങളോടെ സ്വന്തം ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്. ദീര്‍ഘകാലമായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസുകളാണ് ഇന്ന് സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റിയത്.

കാസര്‍കോട് കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബദിയഡുക്ക റെയിഞ്ച് ഓഫീസിനു കീഴില്‍ ഏഴ് പഞ്ചായത്തുകളും 15 വില്ലേജുകളും ഉള്‍പ്പെടുന്നു. ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1969ല്‍ എക്‌സൈസ് വകുപ്പ് ആരംഭിച്ചതു മുതല്‍ മട്ടന്നൂരില്‍ റെയിഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. മട്ടന്നൂരിന്റെ പല ഭാഗങ്ങളിലായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1.15 കോടിയോളം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. കണ്ണൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പിന് ലഭിച്ച ആദ്യത്തെ സ്വന്തം കെട്ടിടമാണ് മട്ടന്നൂരിലേത്. ഏഴ് വില്ലേജുകള്‍ റെയിഞ്ചിനു കീഴിലുണ്ട്.

കാമാക്ഷി പഞ്ചായത്ത് വക കെട്ടിടത്തില്‍ 2007 മുതല്‍ പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന തങ്കമണി റെയിഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാനായി കാമാക്ഷി പഞ്ചായത്ത് 15 സെന്റ് സ്ഥലം അനുവദിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആറ് പഞ്ചായത്തും ആറ് വില്ലേജുകളും റെയിഞ്ച് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. നെടുങ്കണ്ടത്തെ പഴയ കെട്ടിടത്തിലും 2015 മുതല്‍ റെവന്യൂ വകുപ്പിന്റെ കെട്ടിടത്തിലുമായാണ് ഉടുമ്ബഞ്ചോല സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചത്. പുതിയ കെട്ടിടത്തിന് 75 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. 13 പഞ്ചായത്തുകളും 17 വില്ലേജുകളും സര്‍ക്കിള്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment