രണ്ടു തസ്തികളിലേക്ക് കൂടി അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി (സ്റ്റാഫ് സെക്ഷന്‍ കമ്മീഷന്). കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഗ്രൂപ്പ് സി തസ്തികയിലേക്ക് 18 – 20 ആണ് പ്രായപരിധി.
ഗ്രൂപ്പ് ഡി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 27 വയസാണ് ഉയര്‍ന്ന പ്രായ പരിധി ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷാ ഫീസടയ്ക്കണം. മറ്റുള്ളവര്‍ ഫീസടയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയും ഫീസടയ്ക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഏജന്‍സികളിലും നിയമനം നടത്തും. ഒഴിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : ssc.nic.in
അപേക്ഷ അയക്കേണ്ട അവസാന തീയതി : നവംബര്‍ 4.