എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റിവച്ചു

October 13
08:41
2020
കൊച്ചി : സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ ഇനി ചോദ്യം ചെയ്യല്‍ ഉണ്ടാകൂ എന്ന അനുമാനത്തിലാണ് അന്വേഷണസംഘം. രണ്ടു ദിവസങ്ങളില്‍ അടുപ്പിച്ച് ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാനുള്ള നിര്‍ദ്ദേശമാണ് കസ്റ്റംസ് ശിവശങ്കറിന് നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ച രാത്രിയോടെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തേണ്ടതില്ലെന്ന് മാറ്റി പറഞ്ഞത്.
കസ്റ്റംസ് ആവശ്യപ്പെടുന്ന മറ്റൊരു ദിവസം ഹാജരായാല്‍ മതിയാകുമെന്നും പറഞ്ഞിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്ക് പോകുന്നതായി കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ മതിയെന്ന നിഗമനത്തില്‍ എത്തിയത്.
There are no comments at the moment, do you want to add one?
Write a comment