ശാസ്താംകോട്ട : തേവലക്കര വില്ലേജിൽ അരിനല്ലൂർ മുറിയിൽ കുന്നത്ത് പുത്തൻ വീട്ടിൽ നിന്നും മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ റെയിൽവെസ്റ്റേഷനു സമീപം കുന്നിലേഴത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന സോമൻ പിള്ള മകൻ അഖിൽ സാം (32) ന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിന്റെ മുറ്റത്ത് കിടന്നിരുന്ന ആവലാതിക്കാരന്റെ സുഹൃത്തിന്റെ കാർ അടിച്ച് തകർക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിലെ പ്രതികളായ കിഴക്കേ കല്ലട വില്ലേജിൽ കൊടുവിള മുറിയിൽ റെനു ഭവനത്തിൽ നെൽസൺ മകൻ അബിൻ നെൽസൺ (23) തേവലക്കര വില്ലേജിൽ അരിനല്ലൂർ മുറിയിൽ തോപ്പിൽ മുക്കിന് സമീപം കൈതപ്പുഴ വീട്ടിൽ പ്രസന്നൻ മകൻ അരുൺ (36) എന്നിവരെ ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പരാതിക്കാരന്റെ മകനുമായുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്
