കുറ്റകരമായ നരഹത്യാ ശ്രമം പ്രതി പിടിയിൽ

October 12
11:18
2020
പത്തനാപുരം : പത്തനാപുരം വില്ലേജിൽ കുണ്ടയം മുറിയിൽ മഞ്ചള്ളൂർ എന്ന സ്ഥലത്ത് കാർമൂട് വാർഡിൽ അബ്ദുൾ റഹ്മാൻ മകൻ റഷീദ് (50)നെ തടിക്കഷണം ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പത്തനാപുരം കുണ്ടയം മൂലക്കട മുക്ക് പിച്ചമാമദ് പുരയിടം വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ ഫസലുദ്ദീൻ (38) നെ പത്തനാപുരം സി.ഐ.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ സഹോദരനെക്കുറിച്ച് പ്രതി അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് വിരോധത്തിനും തുടർന്നുണ്ടായ ആക്രമണത്തിനും കാരണമായത്
There are no comments at the moment, do you want to add one?
Write a comment