ആദിവാസി സാക്ഷരതാ ക്ലാസുകൾ ആരംഭിക്കും; ജില്ലാ സാക്ഷരതാ സമിതി

വയനാട് : ജില്ലയിലെ ആദിവാസി വിഭാഗത്തെ മുഴുവന്‍ സാക്ഷരരാക്കുന്നതിനുള്ള വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആരംഭിക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. ജില്ലയിലെ 2975 ഊരുകളിലായി 10 വീതം പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ നടത്തുക. നെറ്റ്വര്‍ക്ക് ലഭിക്കാത്ത തുല്യതാ പഠിതാക്കള്‍ക്ക് ജില്ലയില്‍ 5 സ്ഥലത്ത് എല്‍.ഇ.ഡി ടി.വി ഉപയോഗിച്ച് ക്ലാസ് ആരംഭിക്കും, കുടുംബശ്രീ അംഗങ്ങളായ 200 പേര്‍ക്ക് പത്താം തരം തുല്യതയും 100 പേര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യത ക്ലാസും ഓണ്‍ലൈനായി നടത്തും. പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ അധ്യാപകര്‍ക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.

ജില്ലാ സാക്ഷരതാ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു. ചേബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, എസ്.എസ്.എ കോ-ഓര്‍ഡിനേറ്റര്‍ എം. അബ്ദുല്‍ അസീസ്, എ.ഡി.പി ബൈജു ജോസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.രാഗേഷ്കുമാര്‍, കുടുംബശ്രീ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ.സുഹൈല്‍, ജില്ലാ പട്ടിക ജാതി ഓഫീസര്‍ കെ.കെ.ഷാജു, ജില്ലാ വിദ്യാഭ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.ഇന്ദിര എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി.കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment