ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

October 12
11:46
2020
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ കരതൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തിപ്രാപിച്ചു അതിതീവ്രന്യൂന മര്‍ദമായി രൂപപ്പെടും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കും. ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment