ശ്രീനഗര്‍ : ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പഴയ ബര്‍സുള്ള മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ലഷ്കര്‍ ഇ തൊയിബയുമായി ബന്ധമുള്ള പാക് ഭീകരന് സയ്ഫുള്ളയാണ് കൊല്ലപ്പെട്ട ഒരു ഭീകരനെന്ന് സുരക്ഷാ സേന അധികൃതര്‍ വ്യക്തമാക്കി.