ജൊഹാനസ്ബര്‍ഗ് : വര്‍ണവിവേചനത്തിനെതിരായ പോരാളി നെല്‍സണ്‍ മണ്ടേല അടക്കം പ്രമുഖരുടെ അഭിഭാഷകയും ദക്ഷിണാഫ്രിക്കയില്‍ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയുമായ പ്രിസ്കില്ല ജന (76) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന് വൈസ് ചെയര്പേഴ്സന്, പാര്‍ലമെന്റ് അംഗം, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍, പ്രസിഡന്റിന്റെ നിയമോപദേശക തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന പ്രിസ്കില്ല ജന വര്‍ണവിവേചനത്തിനെതിരായ സ്വാതന്ത്ര്യസമര നായികകളിലൊരാളുമായിരുന്നു.
1960കളുടെ തുടക്കത്തില്‍ മെഡിസിന് പഠനത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ് ലഭിച്ച് ഇന്ത്യയിെലത്തിയ പ്രിസ്കില്ല, 1965ലാണ് തിരിെച്ചത്തിയത്. തുടര്‍ന്ന് നിയമപഠനത്തിനു ചേര്‍ന്നു. 1979ലാണ് പ്രാക്ടിസ് തുടങ്ങിയത്. നെല്‍സണ്‍ മണ്ടേല, വിന്നി മേണ്ടല, ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, വാള്‍ട്ടര്‍ സിസുസ്ലു, ഗോവന്‍ എംബെകി, അഹമ്മദ് കത്രഡ, ഇബ്രാഹിം ഇബ്രാഹിം, സോളമന് മഹ്ലാങ്കു, സ്റ്റീവ് ബിക്കോ തുടങ്ങിയ സ്വാതന്ത്ര്യസമരപോരാളികളുടെയെല്ലാം അഭിഭാഷകയായിരുന്നു.
വിവിധ സംഘടനകളിലൂടെ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിലും പങ്കാളിയായി. സ്വാതന്ത്ര്യം ലഭിച്ചശേഷം പാര്ലമെന്റിേലക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് നെതര്‍ലന്‍ഡ്സിലെയും അയര്‍ലന്‍ഡിലെയും അംബാസഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായശേഷമുള്ള ജീവിതം മുഴുവന്‍ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിനാണ് ചെലവഴിച്ചതെന്നും അതില്‍ ഒരു നിമിഷംപോലും ഖേദിക്കുന്നില്ലെന്നും ‘ഫൈറ്റിങ് ഫോര്‍ മണ്ടേല’ എന്ന േപരിലുള്ള ആത്മകഥയില്‍ പ്രിസ്കില്ല പറയുന്നുണ്ട്. ഇന്ന് അനുഭവിക്കുന്ന ഭരണഘടനാ ജനാധിപത്യത്തിനുവേണ്ടി നിസ്വാര്‍ഥമായി സേവനം െചയ്ത മഹദ്വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ദക്ഷിണാഫ്രിക്കന്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന് അനുശോചനസന്ദേശത്തില്‍ അറിയിച്ചു.