കൊച്ചി : ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിലും നാളെ രാവിലെ വരെ ടൊവിനോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും അറിയിച്ചു. കൊച്ചിയിലെ റിനെ മെഡിസിറ്റിയിലാണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടര്‍ന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൊവിനോയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.