വികസന കുതിപ്പില്‍ വയനാട് ഗവ.എന്‍ജീനിയറിംഗ് കോളേജ് കെട്ടിടോദ്ഘാടനം 12 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

വയനാട് ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റാഫ് കോട്ടേഴ്സിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും രണ്ട് പ്രവര്‍ത്തികളുടെ ശിലാസ്ഥാപനവും 12 ന് നടക്കും. ഉച്ചയ്ക്ക് ശേഷം 3 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.
നിലവില്‍ 26 കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് തലപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന വയനാട് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കുന്നത്. 4.9 കോടി രൂപ ചെലവില്‍ ലേഡീസ് ഹോസ്റ്റലിന്റെയും, 7.5 കോടിയുടെ ഗസറ്റഡ് ഓഫീസേഴ്സ് ക്വാട്ടേഴ്സും, 7.2 കോടി ചെലവില്‍ എന്‍.ജി.ഒ ക്വാട്ടേഴ്സിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഈ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇത് കൂടാതെ 3 പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്മ്മാണത്തിന്രെയും( 7 കോടി), പ്ലേസ്മെന്റ് കം ഗസ്റ്റ്ഹൗസ് (1.78 കോടി) പ്രവര്‍ത്തികളുടെ ശിലാസ്ഥാപനവുമാണ് 12 മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുക. ഉദ്ഘാടന ചടങ്ങുകളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു കഴിഞ്ഞു. കോളേജില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.അനിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ജെ.ഷജിത്ത്, പി.ടി.എ.പ്രസിഡന്റ് യു.എ.പൗലോസ്, സി.എ.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.എം.പി., എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് ചെയര്‍മാനായും പ്രിന്‍സിപ്പാള്‍ ഡോ.അനിത കണ്‍വീനറായും തിരഞ്ഞെടുത്തു.

There are no comments at the moment, do you want to add one?
Write a comment