Asian Metro News

കൊല്ലം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കൊല്ലം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
October 03
04:38 2020

കൊല്ലം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് തിരുവനന്തപുരം ,എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം എന്നീ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു . ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവ് പുറത്തിറക്കി.

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ നിലവില്‍ വരും. നാളെ മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ടൗണുകളിൽ മാത്രമാണ് സി ആർ പി സി 144 അനുസരിച്ചു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. മറ്റിടങ്ങളിൽ സാധാരണ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ മാത്രമെ ഉണ്ടാകുകയുള്ളു.

നിയന്ത്രണങ്ങള്‍

അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.

എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.

വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്കു പരമാവധി 20 പേരും മാത്രമെ പാടുള്ളൂ.

സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment