തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതേസമയം കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി ഒമ്ബത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.