Asian Metro News

കൊല്ലത്ത് 633 പേര്‍ക്ക് കൊവിഡ്; കോട്ടയത്ത് 340 പേര്‍ക്ക് രോഗം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കൊല്ലത്ത് 633 പേര്‍ക്ക് കൊവിഡ്; കോട്ടയത്ത് 340 പേര്‍ക്ക് രോഗം

കൊല്ലത്ത് 633 പേര്‍ക്ക് കൊവിഡ്; കോട്ടയത്ത് 340 പേര്‍ക്ക് രോഗം
October 01
15:07 2020

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധ 633 പേര്‍ക്ക്. ഇതില്‍ 620 പേര്‍ക്കും രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ജില്ലയില്‍ രോഗബാധ ഉണ്ടായി. ജില്ലയില്‍ മൂന്ന് മരണം കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. കുരീപ്പുഴ സ്വദേശിനി തങ്കമ്മ, പരവൂര്‍ സ്വദേശി മോഹനന്‍, കരുനാഗപ്പള്ളി സ്വദേശി സലീം എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 213 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

അതേസമയം കോട്ടയം ജില്ലയില്‍ 340 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്ബര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ ആറ് പേര്‍ മറ്റ് ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗബാധിതരില്‍ 184 പുരുഷന്‍മാരും 122 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 39 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്.

150 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11046 പേര്‍ രോഗബാധിതരായി. 6597 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20611 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment