തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 പേര് ഇന്ന് കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ തന്നെ 730 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗം സ്ഥിരീകരിച്ചതില്‍ 105 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
24 മണിക്കൂറിനിടെ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 72,339 പേര് ചികിത്സയിലുണ്ട്. 2,828 പേര് രോഗമുക്തി നേടി.