കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധ 633 പേര്‍ക്ക്. ഇതില്‍ 620 പേര്‍ക്കും രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ജില്ലയില്‍ രോഗബാധ ഉണ്ടായി. ജില്ലയില്‍ മൂന്ന് മരണം കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. കുരീപ്പുഴ സ്വദേശിനി തങ്കമ്മ, പരവൂര്‍ സ്വദേശി മോഹനന്, കരുനാഗപ്പള്ളി സ്വദേശി സലീം എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 213 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
അതേസമയം കോട്ടയം ജില്ലയില്‍ 340 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്ബര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ ആറ് പേര് മറ്റ് ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗബാധിതരില്‍ 184 പുരുഷന്മാരും 122 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 39 പേര് 60 വയസിന് മുകളിലുള്ളവരാണ്.
150 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11046 പേര് രോഗബാധിതരായി. 6597 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20611 പേര് ക്വാറന്റീനില്‍ കഴിയുന്നുണ്ട്.