കൊവിഡ് 19 : സ്കൂളുകളിലേക്ക് മക്കളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് താല്പര്യമില്ലെന്ന് സര്‍വേ

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ സ്കൂളുകള്‍ തുറന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കില്ലെന്ന് സര്‍വേ. അണ്‍ലോക് ഡൌണിന്റെ ഭാഗമായി സ്കൂളുകള്‍ ഒക്ടോബറില്‍ തുറന്നാല്‍ 71 ശതമാനം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേയില്‍ വിശദമാകുന്നത്.
മഹാമാരിയുടെ വ്യാപനത്തിന്റെ എട്ടാം മാസത്തിലും കൊവിഡ് 19 രോഗബാധ കുറയാത്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. 2020 മാര്‍ച്ചിലാണ് രാജ്യത്തെ സ്കൂളുകള്‍ അടച്ചത്. സെപ്തംബര്‍ 21 മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി പ്രകാരം ക്ലാസുകള്‍ തുടങ്ങാമെന്ന് അണ്‍ലോക്ക്ഡൌണിന്റെ ഭാഗമായി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന സര്‍വ്വേയിലേതാണ് നിരീക്ഷണം. രാജ്യത്തെ 217 ജില്ലകളിലായി 14500 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
There are no comments at the moment, do you want to add one?
Write a comment