ആലൂര് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മോഷണം:ക്ഷേത്ര ഓഫീസും,ഭണ്ഡാരവും കുത്തിതുറന്നു.

തൃത്താല | തൃത്താല ആലൂര് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മോഷണം നടന്നു.
ക്ഷേത്ര ഓഫീസും,ഭണ്ഡാരവും കുത്തിതുറന്നു.
പിടിക്കപ്പെടാതിരിക്കാന്‍ സിസിടി ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആറും കവർന്നാണ്
മോഷ്ട്ടാവ് കടന്നുകളഞ്ഞത്. സംഭവത്തിൽ പോലീസ് അന്വോഷണം ഊര്‍ജ്ജിതമാക്കി.
ആലൂര് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച രാവിലെ അടിച്ചുതെളിക്കാനെത്തിയ സ്ത്രിയാണ് മോഷണം നടന്ന വിവരം ക്ഷേത്രത്തിലെ മറ്റുജീവനക്കാരോട് പറയുന്നത്.
പരിശോധനയില്‍ ക്ഷേത്ര ഓഫീസ് കുത്തി തുറന്ന നിലയില്‍ പിന്നീട് കാണപ്പെട്ടു .
തൃത്താല പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസന്റ് പോലീസ് സൂപ്രണ്ട് വിഷ്ണു,തൃത്താല സി,ഐ വിജയകുമാര്‍,എസ്.ഐ അനീഷ് എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തി.ഓഫീസ് പൂട്ട് തകര്‍ത്ത ശേഷം 5000 രൂപ കവര്‍ന്നതായും, ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ച 4 ഹുണ്ടികയും, ഭണ്ഡാരവും മോഷ്ട്ടിക്കപ്പെട്ടതായി ക്ഷോത്ര ജീവനക്കാര്‍ പറഞ്ഞു. ഓഫീസിലെ ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 2 കമ്പ്യൂട്ടറുകളും നശിപ്പിച്ചിട്ടുണ്ട്. ഏതാണ് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ട്ടമാണ് കണക്കാകുന്നത്.
പാലക്കാട് ഡോഗ് സ്ക്വോഡ്, വിരലടയാള വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
There are no comments at the moment, do you want to add one?
Write a comment