പത്തനാപുരം : ഒന്നാം പ്രതിയുടെ വീട്ടിൽ വ്യാജചാരായ നിർമ്മാണം നടത്തി വിൽപനക്കായി സൂക്ഷിച്ചിരുന്ന ഒരു ലിറ്റർ വ്യാജ ചാരായവും വാറ്റ് ഉകരണങ്ങളും മറ്റും പത്തനാപുരം പോലീസ് പിടി കൂടി. ഈ കേസിലെ പ്രതികളായ (1) പുന്നല വില്ലേജിൽ കടക്കാമൺ മുറിയിൽ കടക്കാമൺ കോളനിയിൽ കിഴക്കേ മഠത്തിൽ വീട്ടിൽ രാജൻ മകൻ ഷിബു എന്ന് വിളിക്കുന്ന 38 വയസുള്ള സുരാജ് (2) പുന്നല വില്ലേജിൽ കടക്കാമൺ മുറിയിൽ കടക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 17 ബി യിൽ ചെല്ലപ്പൻ മകൻ 30 വയസ്സുള്ള രഞ്ജിത്ത് എന്നിവരെ പത്തനാപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
