Asian Metro News

എസ് വൈ എസ് പാതയോര സമരം നടത്തി.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

എസ് വൈ എസ് പാതയോര സമരം നടത്തി.

എസ് വൈ എസ് പാതയോര സമരം നടത്തി.
September 26
14:53 2020

മണ്ണാർക്കാട്:’കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല’
എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതയോര സമരം നടത്തി.

മലബാറിന്റ വികസനമുഖമായ കരിപ്പൂർ എയർപ്പോർട്ടിനെ തകർക്കാനുള്ള ഗൂഡ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. കോഴിക്കോട് മലപ്പുറം ദേശീയപാതയിലെ മുഴുവൻ ടൗണുകളിലുമായി നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ലയിലും ഐക്യദാർഢ്യ സമരം നടന്നു.

കരിങ്കല്ലത്താണി മുതൽ ചിറക്കൽപ്പടി വരെ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരുപതോളം പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും അണിനിരന്നുകൊണ്ടായിരുന്നു പാതയോര സമരം.

മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന സമരം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സുലൈമാൻ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ സാമ്പത്തിക വികസന മേഖലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന
ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് കരിപ്പൂരിലേത്. എന്നാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഈ എയർപോർട്ടിനെ തകർക്കാൻ മലബാർ വിരുദ്ധ ലോബി എക്കാലത്തും രംഗത്തുണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ദൗർഭാഗ്യകരമായ വിമാനാപകടത്തിന്റെ പേര് പറഞ്ഞ് ഇപ്പോൾ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ നേതാക്കളായ എം എ നാസർ സഖാഫി,അബൂബക്കർ അവണക്കുന്ന്,അശ്റഫ് അഹ്സനി ആനക്കര,റഷീദ് അശ്റഫി ഒറ്റപ്പാലം, ഹാഫിള് ഉസ്മാൻ വിളയൂർ,
മൊയ്തീൻകുട്ടി അൽ ഹസനി, അലി സഅദി,
ശരീഫ് ചെർപ്പുളശ്ശേരി പ്രസംഗിച്ചു.

കരിങ്കല്ലത്താണി,നാട്ടുകൽ,അമ്പത്തിമൂന്ന്, കൊമ്പം, ആര്യമ്പാവ്, കുമരംപുത്തൂർ ചുങ്കം, കോടതിപ്പടി ബസ്റ്റാൻഡ് ആശുപത്രിപ്പടി ജംഗ്ഷൻ, നൊട്ടമ്മല, ചിറക്കൽപ്പടി എന്നീ കേന്ദ്രങ്ങളിൽ നടന്ന സമരപരിപാടികൾക്ക് സോൺ നേതാക്കൾ നേതൃത്വം നൽകി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment