പട്ടാമ്പി: വിളയൂർ പഞ്ചായത്തിൽ ജലസേചന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നവീകരിച്ച തുടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹസിൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഡെലിവറി പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, കനാലുകൾ നവീകരിക്കൽ, സബ് സ്റ്റേഷൻ യാർഡിലെ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കൽ, പമ്പ് ഹൗസിന്റെ നവീകരണം തുടങ്ങിയവയാണ് പൂർത്തിയാക്കിയത്.158 ഹെക്ടർ പ്രദേശത്ത് നെൽകൃഷിക്ക് തടസ്സമില്ലാതെ ജലസേചനം ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിച്ചുണ്ട് എം ഐസബ് ഡിവിഷൻ ഷോർണൂർ
അസി.എക്യു സിക്യൂട്ടിവ് എഞ്ചിനിയർ ഹുസൈൻചോലക്കൽ റിപ്പോർട് അവതരിപ്പിച്ചു
വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി സുരക്ഷാ ഉപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു.
വിളയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കൃഷ്ണകുമാരി,
വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ എ.കെ.ഉണ്ണികൃഷ്ണൻ,
ടി.ഗോപാലകൃഷ്ണൻ, ജയകൃഷ്ണൻ പടനായകത്ത് എന്നിവർ സംസാരിച്ചു
എം ഐ ഡി വിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ സി.വി.സുരേഷ് ബാബു സ്വാഗതവും
അസി.എഞ്ചിനിയർ പി.സുനിൽകുമാർ നന്ദിയും പറഞ്ഞു
