Asian Metro News

ജില്ലാ പഞ്ചായത്ത് കരകൗശല ഉത്പാദന വിപണനകേന്ദ്രം നാടിന് സമർപ്പിച്ചു.

 Breaking News
  • സ്ത്രീക്ക് നേരെ അതിക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കൊല്ലം : കുണ്ടറ പേരയം കോട്ടപ്പുറം എന്ന സ്ഥലത്ത് അനു സദനത്തിൽ നെൽസൺ മകൻ ആന്റണിയെ (32) ആണ് ഇന്നലെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം തെങ്ങുവിള തെക്കതിൽ സജീവൻറെ ഭാര്യ ഷൈനിയെ കഴിഞ്ഞ 25 ആം തീയതി വൈകിട്ട്...
  • രാജ്യത്ത് മൂന്നാം തരംഗമോ? ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം 2021 ജൂലൈ 27-31 കാലയളവിൽ കണക്കാക്കിയ ‘R’ മൂല്യം 1.03 ആണ്. കേരളം, കർണാടക, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 1 ‘R’ മൂല്യം എന്നതിനർത്ഥം ഒരു കോവിഡ് രോഗി ശരാശരി കുറഞ്ഞത് ഒരാള്‍ക്കെങ്കിലും...
  • പ്രശസ്ത ചരിത്രകാരന്‍ ഡോ. റുനോക്കോ റാഷിദി അന്തരിച്ചു ലോകപ്രശസ്ത ചരിത്രകാരനും കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളുമായ ഡോ. റുനോക്കോ റാഷിദി അന്തരിച്ചു. 67 വയസ്സായിരുന്നു. ആഗോളതലത്തില്‍ തന്നെ ആഫ്രിക്കന്‍ വംശജരുടെയും കറുത്ത വര്‍ഗക്കാരുടെയും അസ്തിത്വത്തിലും അവസ്ഥയിലും അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രഭാഷകനുമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, പസഫിക്...
  • മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ മണ്ണാര്‍ക്കാട് : മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. 28 ഗ്രാം എംഡി എം എ പിടികൂടിയത്കോല്‍പ്പാടം സ്വദേശികളായ രാഹുല്‍ കൃഷ്ണകുമാര്‍, രാഹുല്‍ രാജന്‍ എന്നിവരാണ് മണ്ണാര്‍ക്കാട് മുക്കണ്ണത്ത് പിടിയിലായത്.പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്. പ്രതികള്‍ നേരത്തെയും അബ്കാരി...
  • പ്ലസ് വണ്‍: സംസ്ഥാനത്ത് 26,481 സീറ്റുകളുടെ കുറവുണ്ട്, പരിഹരിക്കും; മന്ത്രി തിരുവനന്തപുരം : ഉപരി പഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെ 26,481 സീറ്റുകളുടെ കുറവുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം...

ജില്ലാ പഞ്ചായത്ത് കരകൗശല ഉത്പാദന വിപണനകേന്ദ്രം നാടിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് കരകൗശല ഉത്പാദന വിപണനകേന്ദ്രം നാടിന് സമർപ്പിച്ചു.
September 24
17:00 2020

കണിയാമ്പറ്റ : ജില്ലാ പഞ്ചായത്ത് 1 കോടി 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച പട്ടികവർഗ്ഗ വനിതാ കരകൗശല ഉത്പാദന വിപണനകേന്ദ്രം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ കണിയാമ്പറ്റ മില്ല് മുക്കിലാണ് കെട്ടിടം നിർമിച്ചത്.മരം. ചിരട്ട. മുള.പായ. കളിമൺ തുടങ്ങിയവ കൊണ്ട് നിർമിക്കുന്ന കരകൗശല ഉത്പന്നങ്ങളുടെ ഉദ്പാദനവും വിപണനവുമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. വിപണനത്തിന് നാല് മുറികളും 300 ഓളം പേർക്ക് പരിശീലനം നൽകാവുന്ന ഓഡിറ്റോറിയത്തോടെയാണ് കെട്ടിടം സജീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ കെട്ടിടം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു., ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.മിനി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കുഞ്ഞായിഷ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി.ഓമന ടീച്ചർ.പി.കെ.അസ്മത്ത്, ടി.ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ , കേളോത്ത് ഇ ബ്രാഹീം.റൈഹാനത്ത് ബഷീർ. കടവൻ ഹംസ ഹാജി, ജില്ലാ പഞ്ചായത്ത് എക് സിക്യുട്ടീവ് എഞ്ചിനീയർ ദിലീപ് എം.എസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷൈജു.പി.എം സംസാരിച്ചു.നിർമാണ പ്രവൃത്തിക്ക് നേതൃത്വം നൽകിയ അറക്ക ഷമീറിന് ഉപഹാരം നൽകി.

Ads

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment