കണിയാമ്പറ്റ : ജില്ലാ പഞ്ചായത്ത് 1 കോടി 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച പട്ടികവർഗ്ഗ വനിതാ കരകൗശല ഉത്പാദന വിപണനകേന്ദ്രം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ കണിയാമ്പറ്റ മില്ല് മുക്കിലാണ് കെട്ടിടം നിർമിച്ചത്.മരം. ചിരട്ട. മുള.പായ. കളിമൺ തുടങ്ങിയവ കൊണ്ട് നിർമിക്കുന്ന കരകൗശല ഉത്പന്നങ്ങളുടെ ഉദ്പാദനവും വിപണനവുമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. വിപണനത്തിന് നാല് മുറികളും 300 ഓളം പേർക്ക് പരിശീലനം നൽകാവുന്ന ഓഡിറ്റോറിയത്തോടെയാണ് കെട്ടിടം സജീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ കെട്ടിടം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു., ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.മിനി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കുഞ്ഞായിഷ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി.ഓമന ടീച്ചർ.പി.കെ.അസ്മത്ത്, ടി.ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ , കേളോത്ത് ഇ ബ്രാഹീം.റൈഹാനത്ത് ബഷീർ. കടവൻ ഹംസ ഹാജി, ജില്ലാ പഞ്ചായത്ത് എക് സിക്യുട്ടീവ് എഞ്ചിനീയർ ദിലീപ് എം.എസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷൈജു.പി.എം സംസാരിച്ചു.നിർമാണ പ്രവൃത്തിക്ക് നേതൃത്വം നൽകിയ അറക്ക ഷമീറിന് ഉപഹാരം നൽകി.
