തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 628 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 45919 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 54989 സാമ്പിളുകളാണ് പരിശോധിച്ചത്. 3168 പേര് രോഗമുക്തി നേടി.
