കൊട്ടാരക്കര : സാധനം വാങ്ങുന്നതിനായി കടയിലേക്ക് പോകുന്നത് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തടഞ്ഞു നിർത്തി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ വയക്കൽ സ്വദേശിയായ യുവാവിനെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ന്റെ നിർദ്ദേശാനുസരണം ജില്ലാ ലഹരിവിരുദ്ധ സ്കോഡ് അംഗങ്ങളായിട്ടുള്ള പോലീസുകാരുടെ നേതൃത്വത്തിൽ അതി സാഹസികമായി പിടികൂടി. വയക്കൽ കുന്നത്ത് പുത്തൻ വീട്ടിൽ സലാവുദ്ദീൻ മകൻ സജീവിനെ (42) യാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ 10:30 മണിയോടുകൂടി കമ്പം കോടിനടുത്ത് വച്ച് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ കടയിലേക്ക് പോയ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരികൾ ആയ പെൺകുട്ടികൾ ഒറ്റയ്ക്കേ ഉള്ളൂ എന്ന് മനസ്സിലാക്കിയ പ്രതി വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടികളുടെ പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ അടുത്തേക്ക് വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. ഓടി രക്ഷപ്പെട്ട പ്രതിയെ കിലോമീറ്ററോളം പോലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനൊടുവിൽപൊലീസ് സംഘത്തിലെ അംഗങ്ങളെ കടിച്ചു മുറിവേൽപ്പിക്കുകയും ഉണ്ടായി. ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ അനിൽകുമാർ ശിവശങ്കരപ്പിള്ള സജി ജോൺ രാധാകൃഷ്ണപിള്ള അജയകുമാർ ആഷിർ കോഹൂർ ആദർശ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
