ലോകസമാധാന ദിനാഘോഷവുമായി ഇപ്ലോ

കൊല്ലം :യുണൈറ്റഡ് നേഷൻസിന്റെ ലോകസമാധാന ദിനാഘോഷവും ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ എന്ന ഇപ്ലോയുടെ ഒൻപതാമത് വാർഷികവും റെഡ്ക്രോസ് ഹാളിൽ നടന്ന ഓൺലൈൻ പരിപാടിയിൽ നാടക സിനിമാനടൻ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസമാധാനം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സംഗീതത്തിലൂടെയും മറ്റ് കലാരൂപങ്ങളിലൂടെയും സമാധാനം നൽകുവാൻ ശ്രമിക്കുന്ന ഇപ്ലോയുടെ പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു. ഇപ്ലോ ഫൗണ്ടർ ജോർജ് എഫ് സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇഗ്നേഷ്യസ് ജി ജോസ്, രഞ്ജിത്, ഇഗ്നേഷ്യസ് വിക്ടർ എന്നിവർ സമാധാന സന്ദേശങ്ങൾ നൽകി. തുടർന്നു നടന്ന ഓൺലൈൻ ആഘോഷങ്ങൾക്ക് ഗസൽ ഗായകർ വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീട്, ഇമ്നാ ജോർജ് വലിയവീട്, സാറും കുട്ടിയും വാട്സാപ്പ് ഗ്രൂപ്പിലെ സാർ ഇഗ്നേഷ്യസ് ജി ജോസ്, കെ പി എ സി ലീലാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
There are no comments at the moment, do you want to add one?
Write a comment