കുണ്ടറ : ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാകുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന പ്രതിയുടെ കുണ്ടറ മുക്കട കാവേരി ബാറിന് സമീപം നടത്തി വന്നിരുന്ന സ്റ്റേഷനറി കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കുണ്ടറ പോലീസ് പിടികൂടി. ഇളമ്പള്ളൂർ വില്ലേജിൽ പുനുക്കന്നുർ പ്രതീക്ഷ മനസ്സിൽ അബ്ദുൽ റഹ്മാൻ മകൻ 38 വയസ്സുള്ള സലീമിനെയാണ് പോലീസ് പിടികൂടിയത് എസ്.ഐ വിദ്യാധിരാജ്, സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
