Asian Metro News

പെട്ടിഓട്ടോറിക്ഷ മോഷണം പ്രതി പിടിയിൽ

 Breaking News

പെട്ടിഓട്ടോറിക്ഷ മോഷണം പ്രതി പിടിയിൽ

പെട്ടിഓട്ടോറിക്ഷ മോഷണം പ്രതി പിടിയിൽ
September 20
13:06 2020

കടയ്ക്കൽ : ഇട്ടിവ വില്ലേജിൽ തുടയന്നൂർ കോഴിയോട് എന്ന സ്ഥലത്ത് പറങ്കിമാംവിള വീട്ടിൽ ഫക്കീർമുഹമ്മദ് മകൻ ഷിഹാബുദീന്റെ കൈവശം ഉണ്ടായിരുന്ന കെ.എൽ-24-എച്ച് 8916 രജിസ്ട്രേഷൻ‌ നമ്പരുള്ള പെട്ടി ഓട്ടോ റിക്ഷ മോഷ്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയേും ഓട്ടോയും കടക്കൽ പോലീസ് പിടികൂടി. കിളിമാനൂർ പഴയകുന്നുമ്മേൽ വില്ലേജിൽ പാരുപാറ ചിറ്റിലഴികം മേലേവിള പുത്തൻ വീട്ടിൽ നിന്നും തട്ടത്തുമല മണലയ്യത്ത് പച്ചയിൽ വീട്ടിൽ സതീശൻ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അനിൽകുമാർ മകൻ 27 വയസുള്ള അനീഷ് ആണ് പോലീസ് പിടിയിലായത്. 19.09.2020 വൈകിട്ട് നാല് മണിയോടുകൂടി ചിങ്ങേലി ജംക്ഷനിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി മോഷ്ടിച്ചെടുത്തത്. കടക്കൽ സി.ഐ.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment